കണ്ണൂർ: നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ സമ്മർ ബമ്പർ ഭാഗ്യവാനെ കണ്ടെത്തി. കണ്ണൂർ ആലക്കോട് നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കാർത്തികപുരത്തെ രാരരാജേശ്വര ലോട്ടറി ഏജന്സിയില് വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. ഇന്നലെ രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു.
ഭാഗ്യശാലിക്ക് 10 കോടിയും കിട്ടുമോ?
10 കോടിയിൽ 7,01,87,500 കോടി രൂപയാകും വിജയിക്ക് ലഭിക്കുക. 2,98,12,500 കോടി രൂപ നികുതി തുക കിഴിച്ചാണ് ഈ തുക ലഭിക്കുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ടത് 7 കോടി രൂപ ലഭിച്ചാൽ ഒരിക്കലും അത് മുഴുവനും ജേതാവിന് ഉപയോഗിക്കാൻ സാധിക്കില്ല. അതിൽ കേന്ദ്ര സർക്കാരിന്റെ ആദായനികുതി കണക്ക് പ്രകാരം പത്ത് കോടി രൂപയ്ക്ക് സർ ചാർജായി 1,10,30,625 രൂപ അടയ്ക്കണം. ഹെൽത്ത് ആൻഡ് എജ്യുക്കേഷൻ സെസ് വകയിൽ 16,33,725 രൂപയും സമ്മാനം ജേതാവ് അടയ്ക്കണം. ശേഷം 5,75,23,150 രൂപയാകും ഒന്നാം സമ്മാനാർഹന് ലഭിക്കുക.
സർക്കാരിലേക്ക് എത്ര ?
36 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ സമ്മർ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതിൽ 33,57,587 ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്. 2,42,413 എണ്ണം ടിക്കറ്റുകൾ ബാക്കിയും വന്നു. ഇത് പ്രകാരം വിറ്റുവരവിൽ 839,396,750 കോടി രൂപയാണ് ലഭിച്ചത് (83കോടിയോളം). ഇതുകൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും. എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിലേക്ക് പോകുന്നത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

