കണ്ണൂർ : കേരള പോലീസ്-ഓഫീസേഴ്സ് അസോസിയേഷൻ കണ്ണൂർ സിറ്റി ജില്ലാ കമ്മിറ്റി വിരമിക്കുന്ന കണ്ണൂർ യൂണിറ്റിലെ പോലീസുകാർക്ക് യാത്രയയപ്പ് നൽകി. സിറ്റി പോലീസ് കമ്മിഷണർ അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.രാജേഷ് അധ്യക്ഷത വഹിച്ചു. പാനൂർ കൺട്രോൾ റൂം എസ്.ഐ.മാരായ സി.കെ.മൊയ്തു, സി.കെ. ചന്ദ്രശേഖരൻ, കണ്ണൂർ സിറ്റി ജില്ലാ ആസ്ഥാനത്തെ എസ്.ഐ.മാരായ വി.വി.ശശീന്ദ്രൻ, സി.സുനിൽകുമാർ, മട്ടന്നൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ. ടി.സി.രാജീവൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.
കണ്ണൂർ എ.സി.പി. സിബി ടോം, കേരള പോലിസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോ. സെക്രട്ടറി പി.പി.മഹേഷ്, കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹകസമിതിയംഗം എം.രാജി, കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.വി.സന്ദീപ് കുമാർ എന്നിവർ സംസാരിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

