കണ്ണൂർ: ഓട്ടോ ടാക്‌സിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് മഹല്ല് ഖത്തീബ് മരിച്ചു. പേരാവൂർ മുരിങ്ങോടി മഹല്ല് ഖത്തീബ് മുസമ്മിൽ ഫൈസി ഇർഫാനി (32) യാണ് മരിച്ചത്. ചൊവ്വാഴ്ച്‌ച രാവിലെ തില്ലങ്കേരി കാവുമ്പടിക്ക് സമീപം ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിക്കുകയായിരുന്നു. കണ്ണൂർ ചെറുകുന്ന് സ്വദേശിയാണ്. കണ്ണാടിപറമ്പ ദാലിൽ വടക്കേ മൊട്ട ഖത്തീബായും ജോലിചെയ്തിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

