മതസാഹോദര്യത്തിന്റെ നേർ ചിത്രമായി പഞ്ചാരക്കുട സമർപ്പണം നടന്നു

Kannadiparamba online news

കണ്ണാടിപ്പറമ്പ് ധർമ്മശാസ്താ ക്ഷേത്രോത്സവത്തോടനുബന്ധിച്ചാണ് നിടുവാട്ട് മഹല്ല് ജുമാ മസ്ജിദ് ഭാരവാഹികൾ ക്ഷേത്രത്തിൽ പഞ്ചാരക്കുട സമർപ്പണം നടത്തിയത്.
നിടുവാട്ട് പള്ളിപെരുന്നാളോടനുബന്ധിച്ച് കഴിഞ്ഞ ഫെബ്രുവരി 6 ന് ക്ഷേത്ര ഭാരവാഹികൾ അരി സമർപ്പിച്ചിരുന്നു. പഞ്ചസാരക്കുട സമർപ്പണ ചടങ്ങിനെത്തിയ നിടുവാട്ട് മഹല്ല് ജുമാമസ്ജിദ് ഭാരവാഹികളായ സി.പി. മായിൻ മാസ്റ്റർ, ഒ.പി.മൂസാൻ ഹാജി, കെ.ടി.ഖാലിദ് ഹാജി ,മുല്ലപ്പള്ളി മുഹമ്മദ് ,പി.പി.അമീൻ എന്നിവരെ ക്ഷേത്രം എക്‌സിക്യുട്ടീവ് ഓഫീസർ എം.ടി.രാമനാഥ ഷെട്ടി , ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.എം വിജയൻ, ഉത്ര വിളക്ക് ആഘോഷ കമ്മിറ്റി പ്രസിഡന്റ് അഡ്വ: കെ.ഗോപാലകൃഷ്ണൻ, സിക്രട്ടറി പി.സി.ദിനേശൻ മാസ്റ്റർ, എ.വി.നാരായണൻ, പി.പി.സുധീർ, കെ.രാഗേഷ് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!