മയ്യിൽ: ചെറുധാന്യങ്ങളായാ മണിചോളം, കമ്പ്, ചാമ തുടങ്ങിയവയുടെ വിളവെടുപ്പ് നടത്തി. മയ്യിൽ ഇരുവാപ്പുഴ നമ്പ്രം പാടശേഖരത്തിലെ കെ.ശ്രീധരൻ, നളിനി എന്നിവരുടെ നേതൃത്വത്തിലാണ് കൃഷിയിറക്കിയത്. കൃഷി ഓഫീസർ എസ്. പ്രമോദ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റൻ്റ് കൃഷി ഓഫീസർ എ. അശോക് കുമാർ, മയ്യിൽ അരി കമ്പനി മാനേജിങ് ഡയരക്ടർ ടി.കെ. ബാലകൃഷ്ണൻ, കൃഷി അസിസ്റ്റൻ്റ് പി.പി. അഖിൽ, പാടശേഖര സെക്രട്ടറി പി.അനൂപ് കുമാർ, എം.വി. ശ്രീജ, എം അനിത, കെ. അനുശ്രീ എന്നിവർ സംബന്ധിച്ചു.


വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

