ക്യു നെറ്റ് മൾട്ടി ലെവൽ മാർക്കറ്റിംഗ് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

Kannadiparamba online news

കണ്ണൂർ: ക്യു നെറ്റ് മൾട്ടി ലെവൽ മാർക്കറ്റിങ്ങിന്റെ പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം തൊപ്പുംപടി സ്വദേശി മുഹമ്മദ്‌ ജസീൽ പി എ എന്നയാളാണ് അറസ്റ്റിലായത്.

പരാതിക്കാരനെയും മറ്റു മുപ്പത്തിയഞ്ചോളം ആൾക്കാരെയും 2019 ഡിസംബർ മാസം മുതലുള്ള കാലയളവിൽ ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്യൂ നെറ്റ് മാർക്കറ്റിംഗ് കമ്പനിയിൽ ജോലി വാഗ്ദാനം ചെയ്ത് 61 ലക്ഷത്തി 48,500 രൂപ കൈക്കലാക്കി അതിനുശേഷം വാഗ്ദാനം ചെയ്ത ജോലിയോ തുകയോ നൽകാതെ വഞ്ചിച്ച കേസിലാണ് അറസ്റ്റ്.

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത് കുമാർ ഐ പി എസിന്റെ നിർദ്ദേശാനുസരണം
കൂത്തുപറമ്പ് എ സി പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ്
പ്രതികളെ അറസ്റ്റ് ചെയ്തത്.

റെന്റ് എ കാർ, ഹോളിഡെ പാക്കേജ് തുടങ്ങിയ സേവനങ്ങളും ആരോഗ്യ, സൗന്ദര്യവർധക വസ്തുക്കൾ ഉൾപ്പടെ വിവിധ തരം ഉത്പന്നങ്ങൾ വിൽക്കുന്ന കമ്പനിയാണെന്ന് പറഞ്ഞാണ് നിക്ഷേപകരെ കബളിപ്പിച്ചത്. വിവിധ കാലയളവിൽ നിക്ഷേപകന് നിക്ഷേപിക്കുന്ന സംഖ്യയും ലാഭവും തിരിച്ചുകിട്ടുമെന്നാണ് വാഗ്ദാനം. മാസങ്ങൾ കഴിഞ്ഞിട്ടും പണമോ വാഗ്ദാനം നൽകിയ ജോലിയോ കിട്ടാത്തതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

കൂത്തുപറമ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ മനോജ്‌ കെ ടി, സി പി ഒ മഹേഷ്‌ എന്നിവരാണ് പ്രതിയെ പിടികൂടിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!