
കക്കാട് : ഇലക്ട്രിക്കൽ വയർമെൻ ,സൂപ്പർവൈസർ ആന്റ് കോൺട്രാക്ടേർസ് ഏകോപന സമിതി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ സ്നേഹ സംഗമം താജുൽ ഉലമ സ്ക്വയറിൽ വെച്ച് E WS CES പ്രസിഡന്റ് രഞ്ജിത്ത് പി യുടെ അദ്ധ്യക്ഷതയിൽ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം നിർവ്വഹിച്ചു. ഐ എൻ ടി യു സി ജില്ലാ പ്രസിഡന്റ് ഡോ: ജോസ് ജോർജ്ജ് പ്ലാന്തോട്ടം മുഖ്യപ്രഭാഷണo നടത്തി , എം വി സഹദേവൻ, വിഹാസ് അത്താഴക്കുന്ന്, എൻ എ ഗഫൂർ , ജലീൽ ചക്കാലക്കൽ, കെ പി എ സലീം, താഹിർ കുഞ്ഞിപ്പളളി, ഷഫീഖ് കക്കാട്, മജീദ് കക്കാട്, എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ നൗഫൽ സ്വാഗതവും, ട്രഷറർ വി രഞ്ചിത്ത് നന്ദിയും പറഞ്ഞു. തുടർന്ന് ഇഫ്താർ വിരുന്നും നടന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

