യു.ഡി.എഫ്. കൗൺസിലർമാർ കളക്ടറേറ്റ് മാർച്ച് നടത്തി.

Kannadiparamba online news

കണ്ണൂർ : തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിവിഹിതം സർക്കാർ നിഷേധിക്കുന്നുവെന്നാരോപിച്ച് മേയർ മുസ്ലിഹ് മടത്തിലിന്റെ നേതൃത്വത്തിൽ യു.ഡി.എഫ്. കൗൺസിലർമാർ കളക്ടറേറ്റ് മാർച്ച് നടത്തി. സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കെ, ഇതുവരെ സമർപ്പിച്ച ബില്ലുകൾ പാസാക്കാതെ അടുത്തവർഷത്തെ ക്യൂ ലിസ്റ്റിലേക്ക് മാറ്റി തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതി തുക കവർന്നെടുക്കകയാണ് സർക്കാർ. തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ട് ട്രഷറി അക്കൗണ്ടിലേക്ക് മാറ്റി തദ്ദേശസ്ഥാപനങ്ങളുടെ തനത് ഫണ്ടും കവരാനാണ് ശ്രമിക്കുന്നതെന്നും മേയർ പറഞ്ഞു.

കോർപ്പറേഷൻ ഓഫീസിൽനിന്ന് തുടങ്ങിയ മാർച്ച് ഗാന്ധിസർക്കിൾ വഴി കളക്ടറേറ്റിൽ സമാപിച്ചു. ഡെപ്യൂട്ടി മേയർ പി. ഇന്ദിര, മുൻ മേയർ ടി.ഒ. മോഹനൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. ഷമീമ, എം.പി. രാജേഷ്, വി.കെ. ശ്രീലത, സുരേഷ് ബാബു എളയാവൂർ, സിയാദ് തങ്ങൾ, കൗൺസിലർമാരായ കൂക്കിരി രാജേഷ്, പി.വി. കൃഷ്ണകുമാർ, കെ. ഷബീന, ശ്രീജ ആരംഭൻ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!