ചപ്പാരപ്പടവ് : എം.ഡി.എം.എ. സഹിതം ഏരുവേശ്ശി സ്വദേശി പോലീസ് പിടിയിൽ. പൂപ്പറമ്പിലെ പൊവുപ്പാട്ട പുതിയപുരയിൽ മുഹമ്മദ് അൻഷാദിനെയാണ് (26) തളിപ്പറമ്പ് എസ്.എച്ച്.ഒ. എം.എൽ.ബെന്നിലാൽ, ഐ.പി.റഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കീഴിലെ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.30-നാണ് ചപ്പാരപ്പടവിൽ സ്വിഫ്റ്റ് കാറിൽ സഞ്ചരിക്കുകയായിരുന്ന അൻഷാദിനെ 0.630 ഗ്രാം എം.ഡി.എം.എ.യുമായി അറസ്റ്റുചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് പരിശോധന നടത്തിയത്. ശ്രീകണ്ഠപുരം, ചെമ്പേരി ഭാഗങ്ങളിൽ എം.ഡി.എം.എ. വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ്. ചപ്പാരപ്പടവ് അക്ഷയകേന്ദ്രത്തിലെ ജീവനക്കാരനാണ് അൻഷാദെന്ന് പോലീസ് പറഞ്ഞു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

