കണ്ണൂർ :ബേങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതിന് സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് ഗൃഹനാഥൻ്റെ പണം തട്ടിയെടുത്തു. പള്ളിക്കുന്ന്ചാലാട് മണൽ കിസാൻ റോഡിലെ സി.കെ അരവിന്ദാക്ഷൻ്റെ പണമാണ് തട്ടിയെടുത്തത്.ഇക്കഴിഞ്ഞ 19 ന് രാവിലെ 10.30 മണിക്കാണ് സംഭവം. പരാതിക്കാരന് ബ്ലോക്കായി കിടക്കുന്ന ബേങ്ക് അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ സഹായിക്കാമെന്ന വ്യാജേന ഫോൺ വാട്സ്ആപ്പിൽഓൺലൈൻ ലിങ്ക് അയച്ചുകൊടുക്കുകയും ലിങ്കിൽ പ്രവേശിച്ചതോടെ പരാതിക്കാരൻ്റെ ബേങ്ക് അക്കൗണ്ടിൽ നിന്നും രണ്ടു തവണകളായി 99,818 രൂപ തട്ടിപ്പ് സംഘം പണം തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

