
കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് ധർമശാസ്താക്ഷേത്രത്തിലെ ഉത്രവിളക്ക് ഉത്സവം 23 മുതൽ 31 വരെ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. 23-ന് വൈകിട്ട് 5.30-ന് നിടുവാട്ട് മഹല്ല് ജുമാമസ്ജിദ് ഭാരവാഹികളുടെ നേതൃത്വത്തിൽ പഞ്ചസാരക്കുടം സമർപ്പണവും തുടർന്ന് കൊടിയേറ്റവും നടക്കും. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. രാത്രി 7.30-ന് സാംസ്കാരിക സദസ്സ് തെയ്യം ആചാര്യൻ ഇ.പി.നാരായണ പെരുവണ്ണാൻ ഉദ്ഘാടനം ചെയ്യും.

24-ന് രാത്രി 7.30-ന് കരോക്കെ ഗാനമേള, തുടർന്ന് നാട്ടിലെപാട്ട്. 25-ന് രാത്രി 7.30-ന് യക്ഷഗാനം, 26-ന് രാത്രി ഏഴുമുതൽ നൃത്തപരിപാടി, 10-ന് തിരിച്ചെഴുന്നെള്ളത്ത്. 27-ന് രാത്രി 7.30-ന് രംഗോത്സവം, 28-ന് രാത്രി 7.30-ന് നാടകം, 29-ന് രാത്രി നൃത്ത അരങ്ങേറ്റം, തുടർന്ന് യോഗതാളം, 30-ന് രാത്രി ഒൻപതിന് സംഗീതനിശ, 11-ന് കണ്ണാടിപ്പറമ്പ് ഗണപതിക്ഷേത്രത്തിൽനിന്ന് കരടിവരവ്, തുടർന്ന് പള്ളിവേട്ടയ്ക്ക് എഴുന്നള്ളത്ത്, ചന്തം, കരടികളി, ശേഷം വെടിക്കെട്ട്, തിരുനൃത്തം, പൂരക്കളി. 31-ന് രാവിലെ 8.30-ന് ആറാട്ടോടെ കൊടിയിറക്കം. ഉച്ചയ്ക്ക് ആറാട്ട് സദ്യയുമുണ്ടാകും.
പത്രസമ്മേളനത്തിൽ ആഘോഷക്കമ്മിറ്റി പ്രസിഡന്റ് കെ. ഗോപാലകൃഷ്ണൻ, സെക്രട്ടറി പി.സി.ദിനേശൻ, ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.എം.വിജയൻ, എം.അനിൽകുമാർ, ചോറൻ ഗോപാലൻ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

