ഭീതി പരത്തിയ കടുവയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി.

Kannadiparamba online news

കണ്ണൂർ : കേളകം അടക്കാത്തോട് കരിയംകാപ്പിൽ ഭീതി പരത്തിയ കടുവയെ മയക്കുവെടി വെച്ച് കൂട്ടിലാക്കി. ദിവസങ്ങൾ നീണ്ട ശ്രമത്തിനോടുവിലാണ് വനംവകുപ്പ് കടുവയെ പിടികൂടിയത്.

ഇന്നലെ വൈകുന്നേരം അഞ്ചിടങ്ങളിൽ വനം വകുപ്പ് ദൈത്യ സംഘവും, നാട്ടുകാരും കടുവയെ നേരിൽ കണ്ടു. യക്ഷിക്കോട്ടയിൽ മൂന്നിടങ്ങളിലും, കരിയം കാപ്പ് ജനവാസ കേന്ദ്രത്തിലെ രണ്ടിടങ്ങളിലുമാണ് കടുവ നാട്ടുകാരുടെ കൺമുമ്പിലൂടെ മറഞ്ഞത്. യക്ഷിക്കോട്ടയിൽ വനപാലകർക്ക് നേരെ കുതിച്ച കടുവയെ വിരട്ടാൻ വനപാലകർ മൂന്ന്തവണ നിറയൊഴിച്ചു. പ്രദേശവാസികൾ യക്ഷിക്കോട്ടയിൽകടുവയെ കണ്ട് വനപാലകരെ അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കടുവയെ നേരിൽ കണ്ടവനപാലകർ മയക്ക് വെടി വിദഗ്ദരുടെ നേതൃത്യത്തിൽ കടുവയെ കുടുക്കാനുള്ള ശ്രമത്തിനിടെ സംഘത്തിന് നേരെ ച്ചാടിയ കടുവ ക്ക് നേരെ രണ്ട് തവണ വനപാലകർ വെടിയുതിർത്തതോടെ കടുവ താഴ്വാരത്തേക്ക് വിരണ്ടോടി രക്ഷപ്പെട്ടു.കരിയം കാപ്പ് ജനവാസ കേന്ദത്തിൽ വളഞ്ഞ് പാറ സണ്ണിയുടെ വീടിന് മുൻവശത്തുകൂടി കടന്ന കടുവ തോട്ട് ചാലിലൂടെ മലയുടെ മേൽ ഭാഗത്തേക്ക് പോയി. തുടർന്ന് തിരച്ചിലിൽ കടുവയെ കണ്ടെത്തിയെങ്കിലും ഇരുളായതോടെ ഇരുട്ടിലേക്ക് മറഞ്ഞിരുന്നു.ദിവസങ്ങൾ നീണ്ട ശ്രമത്തിനോടുവിലാണ് വനംവകുപ്പിന് ഇന്ന് കടുവയെ പിടികൂടാനായത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!