കൊളച്ചേരി: LT ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലി നടക്കുന്നതിനാൽ വയപ്രം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 7.30മുതൽ 2:00 മണി വരെ ഭാഗികമായി വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
മയ്യിൽ : വ്യാഴാഴ്ച രാവിലെ എട്ടുമുതൽ വൈകീട്ട് മൂന്നുവരെ അരയിടത്തുചിറ, നിരന്തോട് ട്രാൻസ്‌ഫോർമർ പരിധികളിലും രാവിലെ 8.30 മുതൽ വൈകീട്ട് നാല് വരെ പാവന്നൂർ ഇറിഗേഷൻ, പാവന്നൂർ കടവ് ട്രാൻസ്‌ഫോർമർ പരിധികളിലും.
കാടാച്ചിറ : വ്യാഴാഴ്ച രാവിലെ ഒൻപത് മുതൽ അഞ്ച് വരെ ഗുരുമഠം, കിഴുത്തള്ളി ട്രാൻസ്‌ഫോർമർ പരിധിയിൽ.
ഏച്ചൂർ : വലിയകുണ്ട് കോളനി, സൂര്യ ഒന്ന്, സൂര്യ രണ്ട്, നവഭാരത് കളരി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ ഒൻപത് മുതൽ വൈകീട്ട് അഞ്ച് വരെ.
ചൊവ്വ : എളയാവൂർ ഓഫീസ് ട്രാൻസ്‌ഫോർമർ പരിധിയിൽ വ്യാഴാഴ്ച രാവിലെ എട്ട് മുതൽ 11 വരെ. ജേർണലിസ്റ്റ് കോളനി ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ. കോളനി ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്ന് വരെ ഭാഗികം. എടച്ചൊവ്വ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെ ഭാഗികം.