കണ്ണാടിപ്പറമ്പ് ദാറുൽ ഹസനാത്ത് ഹിഫ്ളുൽ ഖുർആൻ കോളേജിന് ഏറെപ്രൗഢി പകരുന്നതാണ് 2023-2024 അധ്യായന വർഷം . ഒമ്പതിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ള പതിനൊന്ന് വിദ്യാർഥികളാണ് ഈ കാലയളവിൽ സ്ഥാപനത്തിൽ വെച്ച് വിശുദ്ധ ഖുർആൻ മനപ്പാഠമാക്കിയത് . ബീഹാർ സ്വദേശി ഹാഫിള് ഔറംഗസീബ് ഇശാഅതീ,ഹാഫിള് ജുനൈദ് മാഹിരി എന്നിവരുടെ മേൽനോട്ടത്തിലാണ് മിടുക്കരായ വിദ്യാർഥികൾ പരിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയത്. വിദ്യാർത്ഥികളിൽ പത്തുപേർ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഒരാൾ അന്തമാനിലെ പോർട്ട് ബ്ലയർ സ്വദേശിയുമാണ്.മുഹമ്മദ് ഹിശാം മാനന്തേരി,ബിശ്റുൽ ഹാഫീ ആറാംപീടിക,മിശാൽ മുഹമ്മദ് ആറാം പീടിക. ഫള്ലുർറഹ്മാൻ കല്ലായി,മുഹമ്മദ് നസ്ൽ ദാലിൽ,മുഹമ്മദ് സിനാൻ മാട്ടൂൽ,മുഹമ്മദ് സ്വാലിഹ് മയ്യിൽ,ശയാൻ ഹുസൈൻ പോർട്ട് ബ്ലയർ,മുഹമ്മദ് പി.പി മാണിയൂർ,മുഹമ്മദ് കെ തളിപ്പറമ്പ്,മുഹമ്മദ് നജാഹ് കെ സി ആറാംപീടിക എന്നിവരാണ് ഖുർആൻ ഹൃദിസ്ഥമാക്കിയ മിടുക്കൻമാർ.ഹസനാത്ത് ഗ്രാന്റ് മസ്ജിദിൽ നടന്ന ചടങ്ങിൽ മാനേജ്മെന്റ് കമ്മിയും പിടിഎ യും വിദ്യാർഥികളെ അനുമോദിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

