കണ്ണൂർ മാർക്കറ്റിൽ നിന്ന് നിരോധിത വസ്തുക്കളുടെ വൻശേഖരം പിടികൂടി

Kannadiparamba online news

കണ്ണൂർ: തദ്ദേശസ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ണൂർ നഗരത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെ വൻ ശേഖരം പിടിച്ചെടുത്തു. കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപത്ത ബല്ലാർഡ് റോഡിലെ ഷാലിമാർ ട്രേഡേഴ്സിന്റെ ഗോഡൗണിൽ നിന്നാണ് അര ടണ്ണിൽ അധികം വരുന്ന നിരോധിത ഒറ്റത്തവണ ഉപയോഗ വസ്തുക്കൾ പിടിച്ചെടുത്തത്. കണ്ണൂർ നഗരത്തിൽ നിരോധിത ക്യാരിബാഗുകൾ സുലഭമായി ലഭിക്കുന്നു എന്ന പരാതിയെ തുടർന്നാണ് സ്ക്വാഡ് മിന്നൽ പരിശോധനയിൽ നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. ഇതിൽ നിരോധിത ക്യാരിബാഗ് മാത്രം 175 കിലോ ഉണ്ടായിരുന്നു.പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പുകൾ, നേർത്ത പ്ലാസ്റ്റിക് ഗ്ളാസുകൾ, പ്ലാസ്റ്റിക് വാഴയില , വിവിധതരത്തിലുള്ള ക്യാരിബാഗുകൾ, ഗാർബേജ് ബാഗുകൾ, ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് സ്പൂണുകൾ, തെർമോകോൾ പ്ലേറ്റുകൾ,പ്ലാസ്റ്റിക് കോട്ടറ്റ് പേപ്പർ പ്ലേറ്റുകൾ എന്നിവയുടെ വൻശേഖരമാണ് സ്കോഡ് പിടികൂടിയത്. കടയുടമയ്ക്ക് 10000 രൂപ പിഴ ചുമത്തി തുടർനടപടികൾ സ്വീകരിക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപ്പറേഷന് നിർദ്ദേശം നൽകി.
പരിശോധനയിൽ സ്ക്വാഡ് ലീഡർഇ പി സുധീഷ് എൻഫോഴ്സ്മെന്റ് ഓഫീസർ കെ ആർ അജയകുമാർ ,ഷെരീ കുൽ അൻസാർ ,പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ജൂനാ റാണി എന്നിവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!