കണ്ണൂർ: വാഹന മോഷണ സംഘത്തെ പിടികൂടി. കണ്ണൂർ കുരുവയിൽ ഉള്ള സർവീസ് സെൻ്ററിൽ സർവ്വിസിനായി കൊണ്ടു വന്ന മാരുതി സ്വിഫ്റ്റ് കാറാന്ന് 4 തിയ്യതി പുലർച്ചെ മോഷണം പോയത്, പ്രതികളെ കണ്ട് പിടിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കുകയും അവർ നിരവധിസിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും , പ്രതികളുടെ ഫോട്ടോ ലഭിക്കുകയും, കാർ മോഷ്ടിച്ച കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തു,കാർ തൃശൂർ,എറണാകുളം ഭാഗത്ത് ഉണ്ടെന്ന വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ സിറ്റി എസ് ഐ സതീഷ്,വിനോദ്,പോളിസ്കരയ സ് നേഹേഷ്,സജിത്ത്,ബൈജു,എന്നിവർ തുടർച്ചയായി ഒരാഴ്ച കാലം കോതമംഗലം,പെരുമ്പാവൂർ,ആലുവ, കള മസ്സേരി എന്നി സ്ഥലങ്ങളിൽ ഉള്ള 100 കണക്കിന് സിസിടിവി ദൃശ്യങ്ങളിൽ പരിശോധിക്കുകയും വഹനത്തെയും,പ്രതികളെയും തിരിച്ചറിയുകയും ചെയ്തു,,തുടർന്ന് ഇവരുടെ തമസസ്ഥലങ്ങൾ തേടി പോകുകയും രണ്ടു പേരെ കോതമംഗലത്ത് നിന്നും ഒരാളെ കക്കനാട്ടുള്ള ഫ്ളാറ്റിൽ നിന്നും പിടികൂടി, ഇയാളുടെ കയ്യിൽ നിന്നും കാണാതായ വാഹനവും ലഭിച്ചു,കണ്ണൂരിൽ എത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.
എറണാകുളം എരമല്ലൂർ സ്വദേശി മുഹമ്മദ് ഫൈസൽ, മാരിപ്പാറ സ്വദേശി കെ എസ് ആകാശ്, കോതമംഗലം നെല്ലിക്കുഴി സ്വദേശി കെഎൻ രാഹുൽ എന്നിവരാണ് അറസ്റ്റിലായത്.
സിറ്റി ഇൻസ്പെക്ടർ കൈലാസ് ദാസിന്റെ മേൽനോട്ടത്തിൽ എസ് ഐമാരായ കെ പി സതീഷ്, ആർ പി വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത് ഒരാഴ്ചയോളം നീണ്ട സാഹസിക അന്വേഷണത്തിലാണ് സിറ്റി പോലീസ് പ്രതികളെ പിടികൂടിയത് പ്രതികളുടെ ആക്രമണത്തിൽ സീനിയർ സി പി ഒ സജിത്തിന് പരിക്കേറ്റിരുന്നു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

