തളിപ്പറമ്പ് :താമസിക്കുന്ന ക്വാട്ടേർസിൻ്റെ പടിയിൽ നിന്നും തെന്നി വീണ് ഗുരുതരമായി പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.
ആസാം ദുബ്രി കുരിര്‍പാര്‍ സ്വദേശി പ്രബന്‍ചന്ദ്രറായ്(37) ആണ് മരണപ്പെട്ടത്.
മംഗലശേരിയിലെ കരാർ തൊഴിലാളിയായിരുന്നു. ഇക്കഴിഞ്ഞ 16 ന് രാത്രി 11 മണിക്ക് താമസിക്കുന്ന മംഗലശേരിയിലെ ക്വാര്‍ട്ടേഴസിന്റെ മുകളിലേത്തെ നിലയിലേക്ക് പോകവെ പടി കയറുന്നതിനിടയില്‍ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു
ചികില്‍സയിലിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു അന്ത്യം. തളിപ്പറമ്പ് പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

