കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം ലോട്ടറി സ്റ്റാൾ കത്തിനശിച്ചു.

Kannadiparamba online news

കണ്ണൂർ : മുഖ്യ തപാൽ ഓഫീസിന് സമീപമുണ്ടായ തീപ്പിടിത്തത്തിൽ ലോട്ടറിക്കട പൂർണമായി കത്തിനശിച്ചു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു തീപ്പിടിത്തം. പരിസരത്ത് ചെരിപ്പ് വിൽ‌പ്പന നടത്തിയിരുന്നു. പൊട്ടിയ ചെരിപ്പും മറ്റും ചാക്കിലാക്കി ലോട്ടറിക്കടയുടെ അരികെ വെച്ചിരുന്നു. ഇതിന് ആരെങ്കിലും തീ കൊടുത്തതാകാം ലോട്ടറിക്കടയിലേക്ക് തീ പടരാൻ കാരണമെന്ന്‌ കരുതുന്നു. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേന തീയണച്ചു.
തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അടുത്തുള്ള വൈദ്യുതിലൈനിൽനിന്ന് ഷോർട്ട് സർക്യൂട്ടുണ്ടായി. തലനാരിഴയ്ക്കാണ്‌ അപകടം ഒഴിവായത്. പോലീസും സ്ഥലത്തെത്തിയിരുന്നു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!