തളിപ്പറമ്പ്: വീട്ടുമുറ്റത്ത് നിർത്തിയിട്ട ഓട്ടോ അഗ്നിക്കിരയാക്കി. ആന്തൂർ തളിയിൽ ഇരുമ്പ് കല്ലുംതട്ടിലെ കോക്കാടൻ വീട്ടിൽ ഗണേശൻ്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ.59.പി . 5418 നമ്പർ സ്വകാര്യ ഓട്ടോയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഇന്നലെ രാത്രി 11.45 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപം പ്രവർത്തിക്കുന്ന കെ.കെ.എഞ്ചിനീയറിംഗ് വർക്സ് സ്ഥാപനം നടത്തുന്ന ഗണേശൻ ജോലി ആവശ്യത്തിന് ഉപയോഗിക്കുന്ന സ്വകാര്യ ഓട്ടോയാണ് കത്തിച്ചത്. തളിപ്പറമ്പ് പോലീസിൽ പരാതി നൽകി. വ്യക്തിവിരോധമാണ് തീവെപ്പിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

