നോമ്പുതുറ വിഭവങ്ങള്‍ വാങ്ങിവരുന്നതിനിടെ ബൈക്ക് വീട്ടുമതിലിലിടിച്ച് യുവാവ് മരിച്ചു

Kannadiparamba online news

രാജപുരം: നോമ്പുതുറ വിഭവങ്ങള്‍ വാങ്ങി വരുന്നതിനിടെ ബൈക്ക് നിയന്ത്രണംവിട്ട് വീട്ടുമതിലിലിടിച്ച് യുവാവ് മരിച്ചു. രാജപുരം കള്ളാര്‍ ജുമാമസ്ജിദിന് സമീപത്തെ അഷ്‌റഫ്-ജമീല ദമ്പതികളുടെ മകന്‍ അഷ്‌കര്‍(21) ആണ് മരണപ്പെട്ടത്. വിദേശത്തായിരുന്ന അഷ്‌കര്‍ ഈയിടെ നാട്ടിലെത്തിയ ശേഷം ആയൂര്‍വേദ മരുന്ന് വിതരണവുമായ ബന്ധപ്പെട്ട ജോലി ചെയ്തു വരികയായിരുന്നു. ഇന്നലെ വൈകുന്നേരം കള്ളാര്‍ ജമാഅത്ത് പള്ളിക്ക് സമീപത്താണ് അപകടം. ഗുരുതരമായി പരിക്കേറ്റ അഷ്‌കറിനെ ഉടന്‍ പൂടംകല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ഇന്നലെ രാത്രിയോടെ മരണപ്പെട്ടു. സഹോദരങ്ങള്‍: ശറഫുദ്ദീന്‍, അഷ്‌റീഫ, പരേതനായ അജ്മല്‍.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!