മയ്യില്‍: അരിമ്പ്ര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം മഹോത്സവം 20, 21, 22 തീയ്യതികളിലായി നടത്തും. തന്ത്രി പൂന്തോട്ടില്ലത്ത് പാണ്ഡുരംഗന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. 20-ന് വൈകീട്ട് അഞ്ചിന് കലവറ നിറക്കല്‍ ഘോഷയാത്ര. 21-ന് രാവിലെ അഞ്ചിന് വിശേഷാല്‍ പൂജകള്‍. വൈകീട്ട് അഞ്ചിന് തിരുവത്താഴ പൂജ, നിറമാല. രാത്രി ഏഴിന് പ്രസാദ ഊട്ട്. 21-ന് രാവിലെ ആറിന് നാരായണീയ പാരായണം. ഉച്ചക്ക് പ്രസാദ സദ്യ. വൈകീട്ട് ആറിന് മാതൃ സമിതിയുടെ വിവിധ കലാ പരിപാടികള്‍. തുടര്‍ന്ന് മ്യൂസിക്കല്‍ നൈറ്റ്. 22-ന് രാവിലെ അഞ്ചിന് അഷ്ടദ്രവ്യ ഗമപതി ഹോമം.വൈകീട്ട് അഞ്ചിന് കേളികൊട്ട്. തുടര്‍ന്ന് തായമ്പക. ആറിന് പഞ്ചവാദ്യം. ഏവിന് തിടമ്പു നൃത്തം. രാത്രി ഒന്‍പതിന് തിരുവത്താഴ പൂജ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

