പ്രാദേശിക പാട്ടുകാര്‍ക്കായി ഇനി പാട്ടുപുര

Kannadiparamba online news


 മയ്യില്‍:  നാട്ടിലെ പാട്ടുകാരെയും  ആസ്വാദകരെയും  പിന്നണിക്കാരെയും  ഒരു കുടക്കീഴില്‍ അണിനിരത്തുന്ന ‘പാട്ടുപുര’യക്ക്  തുടക്കമായി.  തായംപൊയില്‍ സഫ്ദര്‍ ഹാശ്മി വായനശാല ആന്‍ഡ് ഗ്രന്ഥാലയം യുവജനവേദിയുടെ നേതൃത്വത്തിലാണിത്. പ്രാദേശിത പ്രതിഭകള്‍ക്ക് അവസരമൊരുക്കുന്ന കൂട്ടായ്മ പ്രവര്‍ത്തിക്കും.  പ്രതിമാസ ഒത്തുചേരലില്‍  ഗായകര്‍ക്ക് പാടാനും  സംഗീതമൊരുക്കാനും അവസരമുണ്ടാകും.  ഗായകര്‍, സംഗീത സംവിധായകര്‍ എന്നിവര്‍ പരിപാടി നയിക്കും.  പാട്ടുപുരയുടെ ലോഞ്ചിങ്ങ് സംഗീത സംവിധായകന്‍ ഷൈന്‍ വെങ്കിടങ്ങ്  നിര്‍വഹിച്ചു.  ഗായിക പ്രാര്‍ഥന മുഖ്യാതിഥിയായിരുന്നു. ഒ.ശരത്കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.  കെ. വൈശാഖ്, പി.കെ. രമ്യ എന്നിവര്‍ സംസാരിച്ചു.  പാട്ടു സന്ധ്യയും അരങ്ങേറി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!