കുറ്റ്യാട്ടൂർ : ‘ജനവികാരം എതിരാണെന്ന് മനസ്സിലാക്കിയ സിപിഎം, യുഡിഎഫ് സ്ഥാനാർഥി കെ സുധാകരന്റെ പ്രചരണ ബോർഡ് നശിപ്പിച്ച് കളഞ്ഞത് പരാജയ ഭീതി മൂലമാണ്, ഒന്നിന് പകരം നൂറ് പ്രചരണ ബോർഡുകൾ കുറ്റ്യാട്ടൂരിൽ സ്ഥാപിക്കും’ മുഹമ്മദ് ബ്ലാത്തൂർ പറഞ്ഞു.
വടുവൻകുളത്ത് സ്ഥാപിച്ച യുഡിഎഫ് സ്ഥാനാർഥി കെ സുധാകരന്റെ പ്രചരണ ബോർഡ് കത്തിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് കുറ്റ്യാട്ടൂർ പഞ്ചായത്ത് കമ്മിറ്റി വടുവൻകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനവും യോഗവും കെ പി സി സി മെമ്പർ മുഹമ്മദ് ബ്ലാത്തൂർ ഉദ്‌ഘാടനം ചെയ്തു.
യുഡിഎഫ് കൺവീനർ വി പദ്മനാഭൻ മാസ്റ്റർ അധ്യക്ഷനായി. കൊളച്ചേരി ബ്ലോക്ക് പ്രസിഡണ്ട് കെ പി ശശിധരൻ, യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് അമൽ കുറ്റ്യാട്ടൂർ, മണ്ഡലം പ്രസിഡണ്ട് പി കെ വിനോദ്, പി കെ ബഷീർ എന്നിവർ സംസാരിച്ചു. ബോർഡ് നശിപ്പിച്ച സ്ഥലത്ത് പുതിയ ബോർഡ് സ്ഥാപിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

