യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ 24 – ന് ഞായറാഴ്ച്ച

Kannadiparamba online news

കൊളച്ചേരി : ഐക്യ ജനാധിപത്യ മുന്നണി കണ്ണൂർ നിയോജക മണ്ഡലം സ്ഥാനാർത്ഥി കെ സുധാകരൻ്റെ വിജയത്തിന് വേണ്ടിയുള്ള യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ മാർച്ച് 24 – ന് ഞായറാഴ്ച രാവിലെ 10.30 ന് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ കോൺഫ്രൻസ് ഹാളിൽ സംഘടിപ്പിക്കാൻ കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് നേതൃയോഗം തീരുമാനിച്ചു. ചെയർമാൻ കെ.എം ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി പി.സി നസീർ പ്രഭാഷണം നടത്തി. കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി അബ്ദുൽ മജീദ് , മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, എം അനന്തൻ മാസ്റ്റർ, ആറ്റക്കോയ തങ്ങൾ , ദാമോദരൻ കൊയിലേരിയൻ, കെ.പി അബ്ദുൽ സലാം, കെ ബാലസുബ്രഹ്മണ്യൻ, കെ.വി പ്രഭാകരൻ, കെ.പി മുസ്തഫ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ മൻസൂർ പാമ്പുരുത്തി സ്വാഗതവും കോൺഗ്രസ് ചേലേരി മണ്ഡലം പ്രസിഡണ്ട് എം.കെ സുകുമാരൻ നന്ദിയും പറഞ്ഞു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!