അശാസ്ത്രീയമായ ടോൾപിരിവ് തടഞ്ഞ് യൂത്ത് കോൺഗ്രസ്

Kannadiparamba online news

കണ്ണൂർ : തലശ്ശേരി മാഹി ബൈപ്പാസിലെ അശാസ്ത്രീയമായ ടോൾ പിരിവ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞു. ഉദ്ഘാടനത്തിന് മുമ്പേ തന്നെ ഇവിടെ ടോൾപിരിവ് ആരംഭിച്ചിരുന്നു. മതിയായ സൗകര്യമില്ലാതെയാണ് ടോൾ പിരിവ് നടത്തുന്നത് എന്ന് ചൂണ്ടിക്കാണിച്ചാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തിയത്. സമരം തുടങ്ങുന്നതിനു മുമ്പ് തന്നെ കിലോമീറ്ററോളം നീണ്ട ഗതാഗത കുരുക്ക് കണ്ട യൂത്ത് കോൺഗ്രസ്‌ നേതാക്കൾ ടോൾ പിരിവ് നിർത്തി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ടോൾ പ്ലാസ ജീവനക്കാരും, പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. 60 കിലോമീറ്ററിൽ ഒരു സ്ഥലത്ത് മാത്രമാണ് ടോൾ ബൂത്ത് സ്ഥാപിക്കാനുള്ള അധികാരം ഉള്ളത്. എന്നാൽ 18.6 കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഈ റോഡിൽ ടോൾ ബൂത്ത്‌ സ്ഥാപിച്ചതും
ആറ് വരി പാത ടോൾ പിരിക്കാനായി നാല് വരിയായി ചുരുക്കുന്നതും, ടോയ്ലറ്റ് ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഇല്ലാത്തതും ഫാസ്റ്റ് ടാഗ് പരിഗണിക്കാൻ സൗകര്യമില്ലാത്തതും തുടങ്ങി അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ
നാഷണൽ ഹൈവേ അതോറിറ്റിയുടെ നിയമങ്ങൾ പാലിക്കാതെ നടത്തുന്ന ടോൾ പിരിവ് നിർത്തിവെക്കണമെന്ന് യൂത്ത് കോൺഗ്രസ്‌ ആവശ്യപ്പെട്ടു. ഒരു മണിക്കൂറോളം ടോൾ പിരിക്കാതെ വാഹനങ്ങളെ യൂത്ത് കോൺഗ്രസ്‌ നേതാക്കൾ കടത്തി വിട്ടു.
ഇനിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ 24 മണിക്കൂറും ടോൾ പിരിവ് തടയുന്ന സമരത്തിലേക്ക് കടക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി നിമിഷ വിപിൻദാസ്, ജില്ലാ വൈസ് പ്രസിഡന്റ്‌ ഫർസിൻ മജീദ്, ജനറൽ സെക്രട്ടറി മിഥുൻ മാറോളി, നിധിൻ കോമത്ത്,അഷറഫ് ബി പി, ജിതിൻ കൊളപ്പ, ഷജിൽ മുകുന്ദ്, ഹരികൃഷ്ണൻ പാളട്, പ്രജീഷ് പി പി, ഷുഹൈബ്, അർബാസ്, ശ്രീനേഷ് മാവില, ഹിമ തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!