UDF സ്ഥാനാർത്ഥി ശ്രീ കെ സുധാകരൻ ഇന്ന് കൊളച്ചേരിയിൽ പര്യടനം നടത്തും

Kannadiparamba online news

കൊളച്ചേരി: കണ്ണൂർ ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരൻ ഇന്ന് ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ കൊളച്ചേരി ഗ്രാമ പഞ്ചായത്തിലെ ഒന്നാം ഘട്ട പര്യടന ഭാഗമായി പ്രധാന സ്ഥാപനങ്ങളിലും , പ്രമുഖ വ്യക്തികളേയും സന്ദർശിച്ച് വോട്ടഭ്യർത്ഥന നടത്തും . കൊളച്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിലാണ് ആദ്യ പര്യടനം നടത്തുക. മുല്ലക്കൊടി സഹകരണ ബേങ്ക് , കെ.എസ് ഇ ബി ഓഫീസ് , ലത്തീഫിയ അറബിക് കോളേജ് , പോസ്റ്റ് ഓഫീസ് , കമ്പിൽ ഹൈസ്കൂൾ , വില്ലേജ് ഓഫീസുകൾ , കെ.എൽ ഐ.സി ഹോസ്പിറ്റൽ , മുൻ അസി ഇലക്ഷൻ കമ്മീഷണറുടെ വസതി, ചേലേരി യു.പി സ്കൂൾ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഒ എ കെ മാഷിൻ്റെ വസതി , കൊളച്ചേരി സർവ്വീസ് സഹകരണ ബേങ്ക് ചേലേരി എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി 12 മണിക്ക് കുറ്റ്യാട്ടൂരിലേക്ക് തിരിക്കുമെന്ന് യു.ഡി.എഫ് കൊളച്ചേരി പഞ്ചായത്ത് ചെയർമാൻ കെ.എം. ശിവദാസൻ, കൺവീനർ മൻസൂർ പാമ്പുരുത്തി എന്നിവർ അറിയിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!