ചട്ടുകപ്പാറ- എൽ.ഡി.എഫ് വേശാല ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി രൂപീകരണ കൺവെൻഷൻ CPI (M) ജില്ലാ കമ്മറ്റി അംഗം പി.കെ.ശ്യാമള ടീച്ചർ ഉൽഘാടനം ചെയ്തു.കെ.സി.രാമചന്ദ്രൻ അദ്ധ്യക്ഷ്യം വഹിച്ചു.CPI(M) മയ്യിൽ ഏറിയ കമ്മറ്റി അംഗം എം.വി.സുശീല ,ലോക്കൽ കമ്മറ്റി അംഗം കെ.നാണു എന്നിവർ സംസാരിച്ചു.കെ.പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ
കൺവീനർ – കെ. പ്രിയേഷ് കുമാർ
ജോ:കൺവീനർ -എം.വി.സുശീല ,കെ.നാണു
കെ.രാമചന്ദ്രൻ ,എ.കൃഷ്ണൻ
ചെയർമാൻ – കെ.സി.രാമചന്ദ്രൻ
വൈസ് ചെയർമാൻ – എൻ.സി.ഗംഗാധരൻ, കെ.കെ.ഗോപാലൻ മാസ്റ്റർ, പി.പി.മോഹനൻ മാസ്റ്റർ
കുറ്റ്യാട്ടൂർ പഞ്ചായത്ത് ഓഫീസിന് സമീപം LDFവേശാല ലോക്കൽ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൻ്റെ ഉൽഘാടനം പി.കെ.ശ്യാമള ടീച്ചർ നിർവ്വഹിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

