എഐ കാമറയുടെ പിഴയിൽനിന്ന് രക്ഷപ്പെടാൻ വളഞ്ഞ വഴി നോക്കി. കാലെണ്ണി പിഴയിട്ട് എം.വി.ഡി. എഐ ക്യാമറയെ പറ്റിക്കാന്‍ സഹയാത്രികന്റെ കോട്ടില്‍ തലയിട്ട് യാത്ര ചെയ്ത സംഭവമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്. യാത്രികരുടെ ചിത്രവും അതിനോടൊപ്പം കുറിപ്പും എംവിഡി പങ്കുവച്ചിട്ടുണ്ട്. പിഴയടക്കാന്‍ എംവിഡി നോട്ടീസും അയച്ചിട്ടുണ്ട്. തല ഒളിപ്പിച്ചപ്പോള്‍ കാലിന്റെ എണ്ണമെടുത്താണ് ക്യാമറ തെറ്റ് കണ്ടുപിടിച്ചത്.
എം വി ഡി ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും :
പാത്തും പതുങ്ങിയും നിർമ്മിത ബുദ്ധി ക്യാമറയെ പറ്റിക്കാൻ പറ്റിയേക്കാം. ജീവൻ രക്ഷിക്കാൻ ഈ ശീലം മാറ്റിയേ പറ്റൂ.
തലയ്ക്ക് കാറ്റ് കൊള്ളിക്കരുതെന്ന ആരുടേയോ ഉപദേശം കേട്ട് കൂട്ടുകാരൻ്റെ ജാക്കറ്റിനകത്ത് തല മൂടി പോയാതാണ് . അല്ലാതെ വിചിത്ര ജീവി ഒന്നുമല്ല……. പക്ഷേ ക്യാമറ വിട്ടില്ല. കാലിൻ്റെ എണ്ണമെടുത്ത് കാര്യം പിശകാണെന്ന് പറഞ്ഞ് നോട്ടീസും വിട്ടു.
കാലൻ എണ്ണമെടുക്കാതിരിക്കാനാ ക്യാമറ തൽക്കാലം കാലിൻ്റെ എണ്ണമെടുത്തത്.
തല കുറച്ച് കാറ്റ് കൊള്ളട്ടെ..
അല്പം വെളിവ് വരാൻ അതല്ലേ നല്ലത്?
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

