കൊളച്ചേരി: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ ജലജീവന്‍ മിഷന്റെ കുടിവെള്ള കണക്ഷന്‍ ലഭ്യമായെങ്കിലും കമ്പില്‍ ചെറുക്കുന്ന് ഭാഗങ്ങളില്‍ പൈപ്പ് കണക്ഷന്‍ നല്‍കാത്തതില്‍ പ്രതിഷേധം. നേരത്തേ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് 750 മീറ്റര്‍ ദൂരം റോഡിന്റെ ഇരുഭാഗത്തും പൈപ്പ് ലൈന്‍ സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല. രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവിക്കുന്ന പ്രദേശമാണിത്. കുടിവെള്ള വിതരണത്തിന് നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. ചെറുക്കുന്ന് ബ്രാഞ്ച് അസിസ്റ്റന്‍ര് എഞ്ചിനീയര്‍ക്ക് പരാതി നല്‍കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

