വളപട്ടണം: വിസ വാഗ്ദാനം നൽകി 4, 20,000 രൂപ തട്ടിയെടുത്തുവെന്ന വയോധികൻ്റെ പരാതിയിൽ കോടതി നിർദേശ പ്രകാരം പോലീസ് കേസെടുത്തു. അഴീക്കോട് നീർക്കടവ് സ്വദേശി കുഞ്ഞിപാനൻ മധുസൂദനൻ്റെ (73) പരാതിയിലാണ് നീർക്കടവിലെ കുഞ്ഞി പാനൻ ശശി (55) ക്കെതിരെ വഞ്ചനാകുറ്റത്തിന് കേസെടുത്തത്.പരാതിക്കാരൻ്റെ മകനും അമ്മാവൻ്റെ മകനും വിസ ശരിയാക്കി തരാമെന്ന് വിശസിപ്പിച്ച് 2016 നവമ്പർ 4ന് അഴീക്കോട് നീർക്കടവിലെ വീട്ടിൽ വെച്ച് 4,20,000 രൂപ കൈമാറിയിരുന്നുവെന്നും പിന്നീട് വിസയോ കൊടുത്ത പണമോതിരിച്ചുനൽകാതെ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

