തോട്ടില്‍ കക്കൂസ് മാലിന്യം ഒഴുക്കിവിട്ടു; പോലീസിൽ പരാതി നൽകി

Kannadiparamba online news


 
മയ്യില്‍:  ജനവാസ കേന്ദ്രത്തിനരികെയുള്ള തോട്ടില്‍ കക്കൂസ് മാലിന്യം ലോറിയിലെത്തിച്ച് തുറന്നു വിട്ടതായി പരാതി. കടൂര്‍ അരയിടത്തു ചിറക്കു സമീപത്തെ പാടിഇല്ലത്തിനു മുന്നിലായുള്ള തോട്ടിലാണിത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ ടാങ്കര്‍ ലോറിയിലാണിതെത്തിച്ചതെന്നാണ് സൂചന.  തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മയ്യില്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരെത്തി മാലിന്യത്തിനു മുകളില്‍ ബ്ലീച്ചിങ്ങ് പൗഡര്‍ വിതറി.  മാലിന്യം തള്ളിയവരെ കണ്ടെത്തി  കോരി മാറ്റുന്നതുള്‍പ്പെടെയുള്ള നടപടികല്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അരയിടത്തു ചിറ കൈരളി വായനശാല പ്രവര്‍ത്തകര്‍ മയ്യില്‍ പോലീസില്‍ പരാതി നല്‍കി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!