ഷാജിയെ കോഴയില്‍ കുടുക്കി; മരണത്തിന് ഉത്തരവാദി എസ്.എഫ്ഐ; കെ.സുധാകരന്‍

Kannadiparamba online news

കേരള സര്‍വകലാശാല കലോല്‍സവത്തിലെ മാര്‍ഗംകളി വിധികര്‍ത്താവായിരുന്ന അധ്യാപകന്‍റെ മരണത്തിന് ഉത്തരവാദി എസ്.എഫ്.ഐ ആണെന്ന് കെ. സുധാകരന്‍. കേരളത്തില്‍ എസ്.എഫ്.ഐയുടെ കിരാത കൊലപാതകം തുടരുകയാണ്. യൂണിവേഴ്സിറ്റി കലോല്‍സവത്തില്‍ മാര്‍ഗംകളിയില്‍ അവര്‍ പറഞ്ഞ ആളുകള്‍ക്ക് സമ്മാനം കൊടുക്കാന്‍ പറഞ്ഞപ്പോള്‍ ഷാജി വിസമ്മതിച്ചുവെന്ന് ഒപ്പമുണ്ടായിരുന്നവര്‍ തന്നോട് പറഞ്ഞുവെന്നും ഷാജിയെ കോഴയില്‍ കുടുക്കുകയായിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു. ഷാജിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!