ഫെയ്സ് ബുക്ക് പരിചയം വിവാഹ വാഗ്ദാനം നൽകി സ്വർണ്ണവും പണവും തട്ടിയെടുത്ത് പീഡനം കേസെടുത്തു.

Kannadiparamba online news

പഴയങ്ങാടി :സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലെത്തിച്ച ശേഷം പലതവണ പീഡിപ്പിച്ചു. സ്വർണ്ണാഭരണങ്ങളും മുക്കാൽ ലക്ഷം രൂപയുമായി കടന്നുകളഞ്ഞ അടുത്തില സ്വദേശിയായ യുവാവിനെ തേടി തിരുവനന്തപുരം സ്വദേശിനി പഴയങ്ങാടിയിലെത്തി.2022 ഡിസമ്പർ മാസം മുതൽ മെയ് മാസം 23 വരെയുള്ള കാലയളവിൽഫെയ്സ് ബുക്കിലൂടെ പരിചയപ്പെട്ട തിരുവനന്തപുരം കിളിമാനൂർ സ്വദേശിനിയായ 34 കാരിയാണ് അടുത്തില സ്വദേശിയ രാജേഷിനെ തേടി പഴയങ്ങാടി പോലീസിലെത്തിയത്.
കഴിഞ്ഞ രണ്ട് വർഷമായി യുവാവുമായി പ്രണയത്തിലായിരുന്നു. എന്നും തങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിൽവെച്ച് വിവാഹിതരാവുകയും പല തവണ ഗുരുവായൂരിലെ ലോഡ്ജിൽ ഒരുമിച്ച് താമസിക്കുകയും ചെയ്തതായുംപീഡിപ്പിച്ചതായും പഴയങ്ങാടി പോലീസിൽ നൽകിയ പരാതിയിലുണ്ട്.
എന്നാൽ പിന്നീട് ഫോൺ വിളിച്ചാൽ പോലും പ്രതികരിക്കാതായതോടെ കഴിഞ്ഞ ജനുവരി 4 ന് പഴയങ്ങാടി അടുത്തിലയിലെ യുവാവിൻ്റെ വീട്ടിലെത്തുകയുംആ സമയത്ത് കാമുകൻ തൻ്റെ കഴുത്തിൽ പിടിച്ച് ആക്രമണം നടത്തിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയപ്പോൾ പോലീസ് മൊഴിയെടുക്കാൻ പോലും തയാറായില്ലെന്നും.
തുടർന്ന് തിരിച്ച് പോകുക യായിരുന്നു. തനിക്ക് നീതി ലഭിക്കാത്തതിനെ തുടർന്നാണ് ഈ മാസം 7 ന് വീണ്ടും പഴയങ്ങാടിയിലെത്തിയത്.വനിതാ സെല്ലിൽ ഉൾപ്പെടെ പരാതി നൽകി.തൻ്റെ കൈവശത്ത് നിന്ന് കാമുകനായ യുവാവ് കൈക്കലാക്കിയ 75,000 രൂപയും സ്വർണ്ണമാലയും മോതിരവും തട്ടിയെടുത്തത് തിരിച്ച് കിട്ടുന്നതിനായി
യുവതിയുടെ പരാതിയിൽ അടുത്തില സ്വദേശിയായ യുവാവിനെതിരെ ബലാൽസംഗം, സ്ത്രീ പീഡനം, സാമ്പത്തിക കുറ്റം ഉൾപ്പെടെയുള്ള
വകുപ്പ് പ്രകാരം കേസെടുത്ത പഴയങ്ങാടി പോലീസ് അന്വേഷണം തുടങ്ങി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!