വയൽ നികത്താൻ മാലിന്യം – ഉടമസ്ഥന് അര ലക്ഷം രൂപ പിഴ

Kannadiparamba online news

ശുചിത്വ മാലിന്യ പരിപാലന രംഗത്തെ നിയമലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ചിറക്കൽ പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം വയലിലേക്ക് തള്ളിയതിന് ഉടമസ്ഥന് 50000 രൂപ പിഴ ചുമത്തി . ആലോട്ടുവയലിലെ ഹാരിസിൻ്റെ ഉടമസ്ഥതയിലുള്ള വയലിലാണ് വേർതിരിക്കാത്ത പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം ലോറിയിൽ കൊണ്ടുവന്ന് നിക്ഷേപിച്ച് വയൽ നികത്തിയത്. .തള്ളിയ മാലിന്യം ഉടമസ്ഥനെകൊണ്ട് തന്നെ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നീക്കം ചെയ്യിപ്പിച്ചു. തുടർ നടപടികൾ സ്വീകരിക്കാൻ ചിറക്കൽ പഞ്ചായത്തിന് സ്ക്വാഡ് നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ അഷ്‌റഫ് പി.പി ,സ്‌ക്വാഡ് അംഗം നിതിൻ വത്സലൻ , സുഭാഷ് എന്നിവർ പങ്കെടുത്തു

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!