എമിറേറ്റ്സ് കപ്പ്നീന്തൽ മത്സരത്തിൽ അഴീക്കോട് സ്വദേശിനിക്ക് വെങ്കല മെഡൽ

Kannadiparamba online news

ദുബായ്: യു.എ ഇ സ്വിമ്മിംഗ് ഫെഡറേഷൻ്റെ കീഴിലുള്ള എമിറേറ്റ്സ് കപ്പ് ഇൻ്റർനാഷണൽ ചാമ്പ്യൻഷിപ്പിൽ കണ്ണൂർ അഴീക്കോട് സ്വദേശിനിയും ദുബായ് ജി. ഇ .എം.എസ് ഔവർ ഓൺ ഇംഗ്ലീഷ് ഹൈസ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായ തൃതീയപ്രജീഷിന്
വെങ്കല മെഡൽ .
ദുബായിയിൽ
ഡു ടെലി കോമിൽ ഐ.ടി ഡിപ്പാർട്ട്മെൻ്റ് സീനിയർ മാനേജറായ
അഴീക്കോട് വായിപ്പറമ്പിൽ പ്രജീഷിൻ്റെയും
ഗീത പ്രജീഷിൻ്റെയും മകളാണ് തൃതീയപ്രജീഷ്.

ഹരിയാനയിൽ നടന്ന സി.ബി.എസ്.ഇ ദേശീയ നീന്തൽ മത്സരത്തിലും തൃതീയ മിന്നുന്ന
പ്രകടനം കാഴ്ച വച്ചിരുന്നു. യു.എ ഇ
എമിറേറ്റ്സ് കപ്പ് ചാമ്പ്യൻഷിപ്പിൽ
14 വയസ്സിനു താഴെയുള്ള കുട്ടികളുടെ 200 മീറ്റർ ബട്ടർഫ്ലൈ മത്സരത്തിലാണ് വെങ്കലം നേടിയത്.
പത്തു രാജ്യങ്ങളിൽ നിന്നായി 50 ക്ലബ്ബുകളിലെ 1200 ലധികം കുട്ടികൾ യു എ.ഇ എമിറേറ്റ്സ് കപ്പ് അന്താരാഷ്ട്ര നീന്തൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പങ്കെടുത്തിരുന്നു. 2024 മാർച്ച് എട്ടു മുതൽ പത്തു വരെ ദുബായ് ഹംദാനിലെ സ്പോർട്സ് കോംപ്ലക്സിലാണ് എമിറേറ്റ്സ് കപ്പ് ഇൻ്റർനാഷണൽ സ്വിമ്മിംഗ് ചാമ്പ്യൻഷിപ്പ് നടന്നത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!