സി. എ. എ – എൻ ആർ സിക്കെതിരെ കൊളച്ചേരിയിൽ യു.ഡി.എഫ് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു

Kannadiparamba online news

കമ്പിൽ : വിവാദമായ പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനുള്ള വിജ്ഞാപനം ഇറക്കി, രാജ്യത്തെ ജനങ്ങൾക്കിടയിൽ മതത്തിൻ്റെ പേരിൽ ഭിന്നതയുണ്ടാക്കുന്ന ബി.ജെ.പി കേന്ദ്ര ഭരണ കൂടത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തി
യു ഡി എഫ് കൊളച്ചേരി പഞ്ചായത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം കൊളച്ചേരി മുക്കിൽ നിന്നും കമ്പിൽ ടൗണിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ കെ.എം ശിവദാസൻ, കൺവീനർ മൻസൂർ പാമ്പുരുത്തി, മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി ആറ്റക്കോയ തങ്ങൾ, കോൺഗ്രസ് കൊളച്ചേരി മണ്ഡലം പ്രസിഡണ്ട് ടി. പി സുമേഷ്, ചേലേരി മണ്ഡലം പ്രസിഡണ്ട് എം.കെ സുകുമാരൻ, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് എം സജ്മ, എം അനന്തൻ മാസ്റ്റർ, പി.പി.സി മുഹമ്മദ് കുഞ്ഞി തുടങ്ങിയവർ നേതൃത്വം നൽകി

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!