തലശേരി: സൈബർ തട്ടിപ്പു സംഘം വയോധികനെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടിയെടുത്തു.പരാതിയിൽ വഞ്ചനാകുറ്റത്തിന് പോലീസ് കേസെടുത്തു.തിരുവങ്ങാട് എസ്.എസ്.റോഡിൽ ഫാനാർഹൗസിൽ താമസിക്കുന്ന ടി. പി.മുസ്തഫ (73) യെയാണ് കബളിപ്പിച്ച് പണം തട്ടിയെടുത്തത്.ഇക്കഴിഞ്ഞ 28ന് ആണ് സംഭവം. പരാതിക്കാരൻ്റെ ഫോണിലേക്ക് അനിൽ യാദവ് എന്ന് പരിചയപ്പെടുത്തിയ ശേഷം താങ്കളുടെ ആധാർ കാർഡും എടിഎം കാർഡും ഉപയോഗിച്ച് സിങ്കപ്പൂരിൽ മറ്റൊരാൾ മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നും നിയമ നടപടിയിൽ നിന്നും ഒഴിവാക്കി തരാൻപണം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നിയമകുരുക്കിൽ നിന്നും രക്ഷപ്പെടാനായി പ്രതി ആവശ്യപ്പെട്ട പ്രകാരം പരാതിക്കാരൻ്റെ വിവിധ ബേങ്ക് അക്കൗണ്ടുകളിൽ നിന്നായി 1, 29,033 രൂപ അയച്ചുകൊടുക്കുകയും പിന്നീടാണ് താൻ വഞ്ചിച്ച ക്കപ്പെട്ടതായി മനസിലായതെന്നും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

