കണ്ണൂർ: തിങ്കളാഴ്ച ഉദ്ഘാടനം ചെയ്ത തലശ്ശേരി -മാഹി ബൈപ്പാ സിലെ പാലത്തിന് മുകളിൽനിന്ന് വീണ് വിദ്യാർഥി മരിച്ചു. തോട്ടുമ്മൽ സഹകരണ ബാങ്കിനു സമീപം ജന്ന ത്ത് വീട്ടിൽ മുഹമ്മദ് നിദാൽ (18) ആണ് മരിച്ചത്. തലശ്ശേരി സെയ്ൻറ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്ടു (ഹ്യുമാനിറ്റിസ്) വിദ്യാർഥിയാണ്.
തിങ്കളാഴ്ച രാത്രി എട്ടോ ടെയാണ് സംഭവം. ഉദ്ഘാടനം കഴിഞ്ഞ തലശ്ശേരി -മാഹി ബൈപ്പാസ് കൂട്ടു കാർക്കൊപ്പം സന്ദർശിക്കാ നെത്തിയതായിരുന്നു മുഹമ്മദ് നിദാൽ. നിട്ടു രിൽനിന്ന് മുഴപ്പി ലങ്ങാട് ഭാഗത്തേക്ക് പോകും വഴി 200 മീറ്ററിനിടയിലാ ണ് അപകടം.
ഇരു പാലങ്ങൾ ക്കിടയിടയിലുള്ള വിടവ് ചാടിക്കട ക്കാൻ ശ്രമിക്കു ന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാ ട്ടുകാർ നിദാലിനെ തലശ്ശേരി യിലെ ആശുപത്രിയിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാ നായില്ല.
മൃതദേഹം തലശ്ശേരി ജന റൽ ആശുപത്രി മോർച്ചറി യിൽ. നജീബിന്റെയും നൗ ഷിനയുടെയും മകനാണ്. സഹോദരി: നിദ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

