ചക്കരക്കൽ: കാറുംസ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ആംബുലൻസ് ഡ്രൈവർ മരിച്ചു.മാമ്പ കൊവ്വൽ പള്ളിക്ക് സമീപത്തെ ചെറുക്കുന്നത്ത് ഹൗസിൽ കീറ്റുക്കണ്ടികമാൽ (50) ആണ് മരണപ്പെട്ടത്.ഇന്നലെ രാത്രി 7.15 ഓടെ മാച്ചേരിയിൽ വെച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഓടികൂടിയ നാട്ടുകാർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽചികിത്സക്കിടെ ഇന്ന് രാവിലെയായിരുന്നു അന്ത്യം. പരേതനായ ഇബ്രാഹിമിൻ്റെയും ഫാത്തിമയുടേയും മകനാണ്. ഭാര്യ: താഹിറ .മക്കൾ: മുഹമ്മദ് അൻസാർ, ഫാത്തിമ, ഫിദ .സഹോദരങ്ങൾ: ഇസ്മായിൽ, ഇർഷാദ്, ഉ വൈസ്, സൗദത്ത്, സംസം
ചക്കരക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

