വളപട്ടണം : കളരിവാതുക്കൽ പൂരോത്സവം 15 മുതൽ 24 വരെ നടക്കും. 15-ന് രാത്രി 7.45-ന് കോൽക്കളി, കിണ്ണംകളി, 9.30-ന് നാട്ടരങ്ങ്, 16-ന് 9.30-ന് നൃത്തസംഗമം, 17-ന് 9.30-ന് സപ്താംഗഭൈരവി നൃത്തനാടകം, 18-ന് രാത്രി ഏഴിന് ഭക്തിഗാനമേള, 9.30-ന് ഗാനമേള, 19-ന് വൈകിട്ട് 6.30-ന് ഗാനമഞ്ജരി, 9.30-ന് കഥാപ്രസംഗം, 20-ന് 9.30-ന് ഭക്തിഗാനമേള.
21-ന് 9.30-ന് സംഗീതാർച്ചന, 22-ന് 7.30-ന് നൃത്തവിസ്മയം, 9.30-ന് പൂരക്കളി, 12-ന് കോട്ട അയപ്പിക്കൽ, 23-ന് രാവിലെ ആറിന് മൊളോളം ശിവക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത്, 11-ന് ഭദ്രായനം നാടകം രാത്രി ഒന്നിന് കരടികളി ക്ഷേത്രത്തിലെത്തും ദിവസവും രാത്രി 7.30 മുതൽ അന്നദാനമുണ്ട്. 24-ന് പുലർച്ചെ കരിമരുന്ന്, രാവിലെ ഒൻപതിന് ചിറക്കൽ ചിറയിൽ ആറാട്ട് എഴുന്നള്ളത്തോടെ സമാപനം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

