കണ്ണൂർ : ഞായറാഴ്ച രാത്രി ഏഴോടെ താണ ദേശീയപാതയിൽ മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. താണയിലെ ജലഅതോറിറ്റി ഓഫീസിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനടുത്തുള്ള മരമാണ് വേരുകൾ പൊട്ടി റോഡിലേക്ക് പതിച്ചത്. മരത്തിന്റെ ചില്ല തട്ടി സ്കൂട്ടർ യാത്രക്കാരന് ചെറിയ പരിക്കേറ്റു.
ഈ സമയം കൂടുതൽ വാഹനങ്ങൾ കടന്നുപോകാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
സിഗ്നലിന് അടുത്തായി ഒരു സ്കൂട്ടർ മാത്രമാണുണ്ടായിരുന്നത്. മരത്തിന്റെ ചില്ല തട്ടി പരിക്കേറ്റ യാത്രക്കാരൻ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. വിവരമറിയിച്ചതിനെ തുടർന്നെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ ചില്ലകൾ വെട്ടിമാറ്റി വാഹനങ്ങൾ കടന്നുപോകാൻ ചെറിയ വഴിയൊരുക്കി. അരമണിക്കൂറിനകം പൂർണമായി മരം വെട്ടി നീക്കി ഗതാഗതം പൂർവസ്ഥിതിയിലാക്കി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

