കണ്ണാടിപ്പറമ്പ് : ദേശ സേവാ യുപി സ്കൂളിന്റെ 145ആം വാർഷികാഘോഷവും സുദീർഘ സേവനത്തിനുശേഷം വിരമിക്കുന്ന ശ്രീജ ടീച്ചർക്കുള്ള യാത്രയയപ്പും സ്കൂളിൽ സംഘടിപ്പിച്ചു. വാർഷികാഘോഷ ഉദ്ഘാടനം M P T A പ്രസിഡൻറ് മെഹറാബി നിർവഹിച്ചു. ചടങ്ങിൽ എം വി ഗീത, ബിന്ദു എ, ഹംസ കെ എന്നിവർ സംസാരിച്ചു. യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം താഹിറ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ എൻ, എം വി ഗീത , ബിന്ദു എ, പ്രേമാവതി, എന്നിവർ സംസാരിച്ചു. ശ്രീജ സി മറുമൊഴിയും നടത്തി. വാർഷികത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവിധ പരിപാടികൾ അരങ്ങേറി.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

