







കണ്ണാടിപ്പറമ്പ: നവീകരിച്ച പുല്ലൂപ്പി ജുമാ മസ്ജിദ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ ഞായറാഴ്ച മഗ്രിബ് നിസ്കാരം കഴിഞ്ഞ് പ്രാര്‍ത്ഥന നടത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. IMS പ്രസിഡന്റ് കെ.പി അബൂബക്കർ ഹാജി അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ട്രഷററും കണ്ണൂർ ജില്ലാ നാഇബ് ഖാസിയുമായ പി.പി ഉമർ മുസ്ലിയാർ കൊയ്യോട് മുഖ്യപ്രഭാഷണം നടത്തി. IMS ട്രഷറർ സി.എൻ അബ്ദുറഹിമാൻ ഹാജി റിപ്പോർട്ട് അവതരിപ്പിച്ചു. എ.കെ അബ്ദുൽ ബാഖി, പുല്ലൂപ്പി ജുമാമസ്ജിദ് മുദരിസ് മുഹമ്മദലി ഫൈസി ഇരിക്കൂർ, IIM സ്വദർ മുഅല്ലിം അബ്ദുല്ല ഹുദവി ബുസ്താനി എന്നിവർ പ്രഭാഷണം നടത്തി. IMS വൈസ് പ്രസിഡന്റ് സി കുഞ്ഞഹമ്മദ് ഹാജി, എം.ടി മുസ്തഫ ഹാജി, കെ.സി സലാം ഹാജി, IMS സെക്രട്ടറി ഉബൈദ് പുല്ലൂപ്പി, സെക്രട്ടറി പി.സി അബ്ദുറഹീം തുടങ്ങിയവർ സംബന്ധിച്ചു. പ്രസ്തുത പരിപാടിയിൽ IMS ജന. സെക്രട്ടറി മുസമ്മിൽ പുല്ലൂപ്പി സ്വാഗതവും, വർക്കിങ് സെക്രട്ടറി അശ്ക്കർ കണ്ണാടിപ്പറമ്പ് നന്ദിയും പറഞ്ഞു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

