ശിവരാത്രി ദിനത്തിൽ മഹേശ്വരസ്തുതികളാൽ നിറഞ്ഞ് ക്ഷേത്രങ്ങൾ.

Kannadiparamba online news

കണ്ണൂർ:  ശിവരാത്രി ദിനത്തിൽ മഹേശ്വരസ്തുതികളാൽ നിറഞ്ഞ് ക്ഷേത്രങ്ങൾ. വെള്ളിയാഴ്ച രാവിലെമുതൽ ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഭക്തരുടെ നീണ്ട നിരയായിരുന്നു. ശനിയാഴ്ച പു ലരുവോളം വിവിധ കലാപരിപാടികളുമുണ്ടായിരുന്നു.

ശിവരാത്രി ദർശനത്തിനായി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേ ത്രത്തിൽ വൻ ഭക്തജനത്തിരക്കുണ്ടായി. പുലർച്ചെ നാലിന് ക്ഷേ ത്രനട തുറന്നു.

ഉച്ചപൂജയ്ക്കുശേഷം സ്ത്രീകൾക്കും പ്രവേശനം അനുവദിച്ചു. രാ ത്രിയിൽ ആനപ്പുറത്ത് ശ്രീഭൂതബലി എഴുന്നള്ളത്തുണ്ടായി. അർ ധരാത്രിയോടെ തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽനിന്ന് രാജരാ ജേശ്വര ക്ഷേത്രത്തിലേക്ക് തിടമ്പെഴുന്നള്ളിച്ചു. തുടർന്ന് ശങ്കര നാരായണ പൂജ നടന്നു.

തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിൽ രാവിലെയും വൈകീ ട്ടും ശീവേലി എഴുന്നള്ളത്ത് നടന്നു. രാത്രി ശിവപൂജാർച്ചനയും വിവിധ കലാപരിപാടികളുമുണ്ടായി. തലശ്ശേരി ജഗന്നാഥ ക്ഷേ ത്രം, മട്ടന്നൂർ മഹാദേവക്ഷേത്രം, മാടായി വടുകുന്ദ ശിവക്ഷേത്രം, പയ്യാവൂർ ശിവക്ഷേത്രം, വേളം ഗണപതിക്ഷേത്രം, കുറ്റ്യാട്ടൂർ മഹാ ശിവക്ഷേത്രം, തിമിരി ശിവക്ഷേത്രം, വടേശ്വരം ശിവക്ഷേത്രം, കാ ഞ്ഞിരങ്ങാട് വൈദ്യനാഥ ക്ഷേത്രം, അരങ്ങം ശിവക്ഷേത്രം, ചൊവ്വ മഹാശിവക്ഷേത്രം, തലശ്ശേരി തൃക്കൈ ശിവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിലും വിവിധ ചടങ്ങുകൾ നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!