ഒരു ‘മഞ്ഞുമ്മൽ’ സെന്റോഫ്! അഞ്ചുവിടുന്നവർക്ക് വ്യത്യസ്ത യാത്രയയപ്പൊരുക്കി കയരളം നോർത്ത് എ എൽ പി സ്കൂൾ

Kannadiparamba online news

മയ്യിൽ:
മലയാളികൾ ചിദംബരം സംവിധാനം ചെയ്ത് ബോക്സ് ഓഫീസ് തകർത്ത ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന സിനിമയുടെ വൈബിനൊപ്പം സഞ്ചരിക്കുകയാണിപ്പോൾ. സിനിമയിലെ ഗുണ കേവിലൂടെ ഭൂമിയുടെ ഉള്ളറകൾ തേടിയാണ് ഇപ്പോൾ മലയാളികളുടെ യാത്ര. ആ ട്രെന്റിനൊത്ത യത്രയയപ്പൊരുക്കി വ്യത്യസ്തത ഒരുക്കിയ ഒരു വിദ്യാലയമുണ്ട്; മയ്യിൽ ഒറപ്പടിയിലെ കയരളം നോർത്ത് എ.എൽ.പി. സ്കൂൾ. കഴിഞ്ഞ വർഷവും വ്യത്യസ്തമായ യാത്രയയപ്പൊരുക്കി വിദ്യാലയം ശ്രദ്ധിക്കപ്പെട്ടിരുന്നു. പാടിക്കുന്ന് ഗുഹയും പാടി തീർത്ഥവുമെല്ലാം കണ്ടും‌ അറിഞ്ഞുമായിരുന്നു കുട്ടികളുടെ യാത്ര. ഗുഹയുടെ കവാടത്തിലിരുന്ന് കുട്ടികുളും അധ്യാപകരും മധുരമുള്ള വിദ്യാലയ ഓർമ്മകൾ പങ്കുവെച്ചു. പ്രധാന അധ്യാപിക എം ഗീത പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എ ഒ ജീജ, വി സി മുജീബ്, കെ വൈശാഖ്, എം പി നവ്യ, കെ പി ഷഹീമ, ധന്യ, കെ ശ്രുതി എന്നിവർ നേതൃത്വം നൽകി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!