കണ്ണൂർ വിമാനത്താവളത്തിൽ 1.36 കോടിയുടെ സ്വർണം പിടിച്ചു

Kannadiparamba online news

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ നാലു കേസുകളിലായി 1,36,01,710 രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ബുധനാഴ്ച രാത്രി ദുബായിയിൽനിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി കെ.കെ. ബഷീറിൽനിന്ന് 47,74,020 രൂപയുടെ സ്വർണം പിടിച്ചു.

കസ്റ്റംസും ഡി.ആർ.ഐ.യും സംയുക്തമായി നടത്തിയ പരിശോധനയിലാണ് 753 ഗ്രാം സ്വർണം പിടിച്ചത്. മിശ്രിതരൂപത്തിലുള്ള സ്വർണം ഇയാൾ ധരിച്ച ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു.
രണ്ടു സ്ത്രീയാത്രക്കാരിൽനിന്ന് 23,47,320 രൂപ വരുന്ന 372 ഗ്രാം സ്വർണാഭരണങ്ങളും കസ്റ്റംസ് പിടിച്ചു. ജിദ്ദയിൽനിന്ന് എത്തിയവരിൽ നിന്നാണ് അനധികൃതമായി കൊണ്ടുവന്ന സ്വർണാഭരണങ്ങൾ പിടിച്ചത്.

വിമാനത്താവളത്തിലെ പുരുഷൻമാരുടെ ശൗചാലയത്തിൽ നിന്ന് 64.80 ലക്ഷം രൂപയുടെ സ്വർണം ഉപേക്ഷിച്ച നിലയിലും കണ്ടെടുത്തു.

ചവറ്റുകൊട്ടയിൽ ഷൂസുകളുടെ സോളിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 1027 ഗ്രാം സ്വർണമിശ്രിതമാണ് കണ്ടെടുത്തത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!