കുറ്റിയാട്ടൂര്‍: എട്ടേയാറില്‍ കശുമാവിന് തോട്ടമുള്‍പ്പെടെയുള്ള രണ്ടേക്കര്‍ പറമ്പ് കത്തി നശിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് തീ ആളിപ്പടരാന്‍ തുടങ്ങിയത്. പഴശ്ശി വാര്‍ഡംഗം യൂസഫ് പാലക്കലിന്റെ നേതൃത്വത്തിലുള്ള സംഘം തീയണക്കാന്‍ ശ്രമം നടത്തിയെങ്കിലും തീ പടരുകയായിരുന്നു. തുടര്‍ന്ന് തളിപ്പറമ്പില്‍ നിന്നെത്തിയ അഗ്നി ശമന വിഭാഗവും നാട്ടുകാരായ നസീര്‍, ഹാരിസ്, അശോകന്, ശ്രീധരന്, സുധാകരന് തുടങ്ങിയവരും ചേര്‍ന്ന് തീയണച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

