കോൺഗ്രസ് അനുനയ ശ്രമങ്ങൾ പദ്മജ തള്ളി, ഇന്ന് ബിജെപി പ്രവേശനം

Kannadiparamba online news

പദ്മജ വേണുഗോപാൽ ബിജെപിയിലേക്ക് പോകുന്നത് കോൺഗ്രസിന്റെ അനുനയ ശ്രമങ്ങൾ തള്ളി. കെ.സി വേണുഗോപാൽ പദ്മജയോട് സംസാരിച്ചു. ഇനി കോൺഗ്രസിന് കിട്ടുന്ന രാജ്യസഭ സീറ്റ് വേണമെന്ന നിലപാടിൽ പദ്മജ ഉറച്ചു നിന്നു. തൃശൂരിൽ തോൽപ്പിച്ച നേതാക്കൾക്ക് നൽകിയ പദവികൾ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു. കരുണാകരൻ സ്മാരക നിർമ്മാണത്തിലെ സംസ്ഥാന നേതാക്കളുടെ നിസഹകരണത്തെ കുറിച്ചും പരാതിപ്പെട്ടു. നിർമ്മാണവുമായി സഹകരിക്കില്ലെന് വി ഡി സതീശൻ പാർട്ടി നേതാക്കളോട് പറഞ്ഞതും പദ്മജയെ ചൊടിപ്പിച്ചു.

അതേസമയം സഹോദരി പത്മജ വേണുഗോപാൽ ബിജെപിയിൽ ചേരുന്ന സാഹചര്യത്തിൽ വടകരയിലെ സ്ഥാനാര്‍ത്ഥിത്വത്തിൽ നിന്ന് പിന്മാറാൻ കെ മുരളീധരൻ ആലോചിക്കുന്നു. ഇതിന്റെ ഭാഗമായി അടുപ്പമുള്ള നേതാക്കളുമായി ഇദ്ദേഹം ചര്‍ച്ച നടത്തി. ഇന്ന് ബിജെപി ദേശീയ ആസ്ഥാനത്തെത്തിയാണ് പത്മജ വേണുഗോപാൽ അംഗത്വം സ്വീകരിക്കുമെന്ന് അറിയിച്ചിരിക്കുന്നത്. നീക്കം കോൺഗ്രസിന് കനത്ത തിരിച്ചടിയായിരിക്കെയാണ് സഹോദരനും വടകരയിലെ സിറ്റിങ് എംപിയുമായ കെ മുരളീധരൻ മത്സര രംഗത്ത് നിന്ന് പിന്മാറുന്നത്. സിപിഎം കേന്ദ്രകമ്മിറ്റിയംഗം കെകെ ശൈലജയുടെ സ്ഥാനാര്‍ത്ഥിത്വത്തോടെ ഇക്കുറി വടകരയിൽ കടുത്ത മത്സരത്തിന് കളമൊരുങ്ങിയിരുന്നു. ഈ സാഹചര്യത്തിൽ സഹോദരിയുടെ കൂറുമാറ്റം രാഷ്ട്രീയമായി മണ്ഡലത്തിൽ തിരിച്ചടിയാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ പത്മജയുടെ ബിജെപി പ്രവേശനത്തിൽ കെ മുരളീധരൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!