അതി ദരിദ്രരെ ഇല്ലാതാക്കുന്ന കേരളത്തിന്റെ ഗ്യാരന്റി നരേന്ദ്രമോദിക്ക് പ്രഖ്യാപിക്കുവാൻ സാധിക്കുമോ: പിണറായി വിജയൻ

Kannadiparamba online news


കണ്ണൂർ:
അതി ദരിദ്രരെ ഇല്ലാതാക്കുന്ന കേരളത്തിന്റെ ഗ്യാരന്റി പോലെ നരേന്ദ്രമോദിക്ക് ഏതെങ്കിലും ഗ്യാരന്റി പ്രഖ്യാപിക്കുവാൻ സാധിക്കുമോ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. കണ്ണൂർ കലക്‌ട്രേറ്റ് മൈതാനിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ജയരാജന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ. ലോകത്തെ പട്ടിണിയുടെ സ്ഥാനത്ത് 107ാം സ്ഥാനത്താണ് ഇന്ത്യ. ഇതാണ് പത്ത് വർഷം നരേന്ദ്രമോദി രാജ്യത്തിന് നൽകുന്ന ഗ്യാരന്റി. കേരളത്തിലെ അതി ദരിദ്രരുടെ എണ്ണം പോയിന്റ് ഏഴ് ശതമാനം മാത്രമാണ്. ഇത് ഏതാണ്ട് അടുത്ത നവംബർ മാസത്തോടെ ഇല്ലാതാകും. അതി ദരിദ്രരില്ലാത്ത രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും. കേരളം ബദൽ നയം ഉയർത്തുന്നതാണ് ഇതിന് കാരണം. മോദിക്ക് ഇത്തരം ജനോപകാര നയം പ്രാവർത്തിക്കമാക്കാൻ സാധിക്കാത്തത് അവരുടെ സാമ്പത്തിക നയം കാരണമാണ്. ആഗോളവൽക്കരണവും ഉദാരവൽക്കരണവുമാണ് അവരുടെ നയം. കോൺഗ്രസും ഈ നയം തന്നെയാണ് പിന്തുടരുന്നത്.
കോൺഗ്രസ് രാജ്യത്തെ ജനാധിപത്യത്തെ അപഹാസ്യമാക്കുകയാണ്. 11 മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാർ ഇപ്പോൾ ബിജെപി നേതാക്കളാണ്. അസോസിയേഷൻ ഓഫ് ഡമോക്രാടിക്ക് റിസോഴ്‌സ് നടത്തിയ പഠനം പറയുന്നത് 2014 മുതൽ 2021 വരെ 391 പേർ രാഷ്ട്രീയ പാർട്ടി മാറി എന്നാണ്. ഇതിൽ 171 പേർ എംപിയോ എംഎൽഎയോ ആണ്. 2024 മാർച്ച് വരെയുള്ള കണക്ക് പ്രകാരം അഞ്ഞൂറോളം കോൺഗ്രസ് നേതാക്കൾ രാഷ്ട്രീയം മാറി എന്നതാണ്. ഇതിൽ ഭൂരിപക്ഷവും പോയത് ബിജെപിയിലേക്കാണ്. കേരളത്തിൽ നിന്ന് മുതിർന്ന രണ്ട് നേതാക്കളുടെ മക്കളും ബിജെപിയിലേക്ക് കൂടു മാറി. ബിജെപിക്ക് ദാനം നൽകാൻ പോറ്റിവളർത്തിയതാണോ ഇവരെയെന്നാണ് സംശയം മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിൽ ഇന്ന് വന്യജീവി അക്രമണം ശക്തമാണ്. കോൺഗ്രസ് ഭരിക്കുമ്പോൾ ഉ്ണ്ടാക്കിയ വനാവകാശ നിയമമാണ് ഇപ്പോഴും ഉള്ളത്. ഇത് മാറ്റുന്നതിന് കേരളം നിരന്തരം ആവശ്യപ്പെട്ടെങ്കിലും ഇന്നത്തെ ബിജെപി സർക്കാർ തയ്യാറാകുന്നില്ല. വയനാട് എംപി രാഹുൽ ഗാന്ധി പോലും പാർലമെന്റിൽ ഒരക്ഷരം ഉരിയാടാൻ തയ്യാറായിട്ടില്ല. ഇതിനെതിരെയായിരിക്കും ജനങ്ങളുടെ പ്രതികരണം എന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനായി.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!