വായ മൂടിക്കെട്ടി പ്രതിഷേധിച്ചു

Kannadiparamba online news

കണ്ണൂർ : ശമ്പളവും പെൻഷനും മുടങ്ങിയതിനെതിരെ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻ (എഫ്.എച്ച്.എസ്.ടി.എ.) വായ മൂടിക്കെട്ടി പ്രതിഷേധിച്ചു. ഇടതുപക്ഷ സർക്കാർ അധ്യാപകരെ പ്രതിസന്ധിയിലാക്കിയതായി സംഘടന ആരോപിച്ചു. പ്രതിഷേധയോഗം ഡി.സി.സി. പ്രസിഡന്റ് മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. എഫ്.എച്ച്.എസ്.ടി.എ. ചെയർമാൻ എം.എം.ബെന്നി അധ്യക്ഷത വഹിച്ചു.

വി.വി.രതീഷ്, കെ.ഇസ്മായിൽ, എസ്.അജിത് കുമാർ, എസ്.കെ.ആബിദ, സി.എൽ.വിൻസൺ, പ്രകാശൻ വെങ്ങലാട്ട് തുടങ്ങിയവർ സംസാരിച്ചു. സർക്കാരിന്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഇനിയും കൂടുതൽ സമരവുമായി മുന്നോട്ടുപോകുമെന്ന് അധ്യാപകർ പറഞ്ഞു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!